Map Graph

ധീരയായ പെൺകുട്ടി

 ക്രിസ്റ്റെൻ വിസ്ബാൽ നിർമ്മിച്ച വെങ്കല പ്രതിമയാണ് 'ധീരയായ പെൺകുട്ടി'. ന്യൂയോർക്കിലെ വോൾ സ്ട്രീറ്റിലെ പ്രസിദ്ധമായ കാളക്കൂറ്റന്റെ പ്രതിമയെ പേടിയേതുമില്ലാതെ നോക്കിനിൽക്കുന്ന രീതിയിലാണ് പെൺകുട്ടിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 2017 ലെ വനിതാ ദിനത്തിന്റെ തലേന്നാണ് ഇത് സ്ഥാപിച്ചത്. 1.21 മീറ്റർ ഉയരമുള്ളതാണ് ഈ പ്രതിമ. ലിംഗ അസമത്വം, കോർപ്പറേറ്റ് ലോകത്തെ സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം എന്നിവയിലേക്ക് ശ്രദ്ധക്ഷണിക്കാനാണ് ഇവിടെ ഈ പ്രതിമ സ്ഥാപിച്ചത്. ഒരു ഇൻഡക്സ് ഫണ്ടിന്റെ പ്രചരണാർത്ഥമാണ് ഇത് സ്ഥാപിച്ചത്.

Read article